
നിലമ്പൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ.) ഏറനാട് ബ്രാഞ്ച് നിലമ്പൂർ ജില്ലാശുപത്രിയുടെ സഹകരണത്തോടെ ലോക വദനാരോഗ്യ ദിനാചാരണം നടത്തി. പൊതു ജനങ്ങൾക്ക് ആരോഗ്യകരമായ ശരീരത്തിന് ദന്താരോഗ്യത്തിന്റെയും വദനാരോഗ്യത്തിന്റെയും പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാൻ വേണ്ടി ബോധവത്കരണ ക്ലാസും ലഘുലേഖാ വിതരണവും നടത്തി. നിലമ്പൂർ ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. പി. ഷിനാസ് ബാബു രോഗികൾക്കുള്ള ലഘുലേഖ സമർപ്പിച്ചു.