yathrayayyppu

എടപ്പാൾ: സ്ഥലം മാറി പോകുന്ന വട്ടംകുളം കൃഷി ഓഫീസർ ഡോ.ഗായത്രി രാജശേഖരൻ, കൃഷി അസിസ്റ്റന്റ് സജിത, സർവീസിൽ നിന്നും വിരമിക്കുന്ന വട്ടംകുളം വെറ്റിനറി സർജൻ ഡോ.മനോജ് കുമാർ എന്നിവർക്ക് പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉപഹാരങ്ങൾ സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ഫസീല സജീബ്, കഴുങ്ങിൽ മജീദ്, ശ്രീജ പാറക്കൽ, ഇബ്രാഹിം മൂതൂർ, എൻ.ഷീജ, സെക്രട്ടറി രാജലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.റെജി പ്രസംഗിച്ചു. തുടർന്ന് നോമ്പ് തുറയും നടത്തി.