temple

ചങ്ങരംകുളം: പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നു. പുലർച്ചെ നട തുറന്ന ശേഷം ഗണപതി ഹോമം, ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലശാദി പൂജകളും ക്ഷേത്രം മേൽശാന്തി തൃശൂർ അയ്യന്തോൾ തിരുത്തി ഇല്ലം ഉണ്ണിക്കൃഷ്ണൻ തിരുമേനിയുടെ നേതൃത്വത്തിൽ നിത്യനിദാന പൂജകളും നടന്നു. കാലത്തും ഉച്ചക്കും വൈകീട്ടും അന്നദാനവും ഉണ്ടായിരുന്നു. വൈകീട്ട് ടി.കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജയും ചുറ്റുവിളക്കും നടന്നു.