f

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ആറാം പൂര ദിവസമായ ഇന്ന് ഉച്ചക്ക് 12.30 ശിവഭഗവാനുള്ള ഉത്സവബലി ചടങ്ങ് നടക്കും. രാവിലെ ഏഴിന് അങ്ങാടിപ്പുറം ലീലാ സുരേഷ് ആൻഡ് പാർട്ടിയുടെ തിരുവാതിരക്കളിയും 7.30ന് ആയിരനാഴിപ്പടി ശിവദം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും എട്ടിന് പെരിന്തൽമണ്ണ അഗ്രിമ കൈക്കൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും അരങ്ങേറും. 9.30ന് കൊട്ടിയിറക്കവും പതിവ് ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് ശിവന് ഉത്സവബലിയും നടക്കും. വൈകിട്ട് മൂന്നു മുതൽ ചാക്യാർകുത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം എന്നിവയും 5.30ന് കെ.എം.ജയകൃഷ്ണൻ, ശ്രീദേവി ജയകൃഷ്ണൻ, കുമാരി സമന്വിത ലക്ഷ്മി ചെന്നൈ എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരിയും ഏഴിന് സമർപ്പണ അവതരിപ്പിക്കുന്ന സുപ്രിയ വർമ്മ, ഗായത്രി, പ്രിയദർശിനി എന്നിവരുടെ നൃത്തസന്ധ്യയും തുടർന്ന് തായമ്പക, കേളി, കൊമ്പ്പറ്റ് എന്നിവയും എട്ടിന് ശിവന്റെ ശ്രീഭൂതബലിയും നടക്കും. 9.30ന് കൊട്ടിയിറക്കവും തുടർന്ന് പതിവു ചടങ്ങുകളും രാത്രി 10ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രശസ്ത പിന്നണി ഗായിക അപർണ്ണ രാജീവ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും അരങ്ങേറും. തിരുമാന്ധാംകുന്നിൽ അഞ്ചാംപൂര ദിവസമായ ഇന്നലെ രാവിലെ അങ്ങാടിപ്പുറം മുതുവറ തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളി അരങ്ങേറി.