
പെരിന്തൽമണ്ണ: വിവിധ വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ആദരവ് നൽകി പി.ടി.എം ഗവ.കോളേജിൽ മെറിറ്റ് ഡേ ആചരിച്ചു. അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഡേ കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഗോഡ്വിൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. കോളേജിലെ മുൻ ഗണിതശാസ്ത്ര വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജ്ജുമായിരുന്ന അബൂബക്കറിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോമെന്റ് സ്കോളർഷിപ്പും അർഹരായ വിദ്യാർഥികൾക്ക് നൽകി ആദരിച്ചു.