
കാളികാവ്: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പോഷകാഹാര ബോധവദ്കരണ സെമിനാറും ഭക്ഷ്യ പ്രദർശന പരിപാടിയും സംഘടിപ്പിച്ചു.കാളികാവ്, കാളികാവ് അഡിഷണൽ, നിലമ്പൂർ ,നിലമ്പൂർ അഡിഷണൽ, പെരിന്തൽമണ്ണ, പെരിന്തൽമണ്ണ അഡിഷണൽ എന്നീ പ്രൊജക്ടുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പോഷകാഹാര പ്രദർശന പരിപാടിയിൽ വിവിധ രുചികളിലുള്ള നൂറിലേറെ വിഭവങ്ങൾ പ്രദർശിപ്പിച്ചു.കാളികാവ് സിഡിപിഒ സുബൈദ പദ്ധതി വിശദീകരിച്ചു.