
തേഞ്ഞിപ്പലം: മാർക്ക് ദാനവും ആൾമാറാട്ടം തുടർക്കഥയാവുന്ന കാലിക്കറ്റ് സർവ്വകലാശാല നടപടി യിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കാലിക്കറ്റ് പരീക്ഷാഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പരീക്ഷാഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച എം.എസ്.എഫ് പ്രവർത്തകരെ തടയുന്നതിൽ പൊലീസുമായി ഉന്തും തള്ളും നടന്നു. സമരത്തിനിടയിൽ ജീവനക്കാരെ കയറ്റി വിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്.സംഭവത്തിൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.