d
സെമിനാർ സംഘടിപ്പിച്ചു.

വണ്ടൂർ: ലോകജലദിനത്തോടനുബന്ധിച്ചു വണ്ടൂർ ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ശങ്കരൻ ഉദ്ഘാടനം ചെയ്തു.
കെ.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം കെ. രാജേന്ദ്രൻ ക്ലാസെടുത്തു.
ബ്ലോക്ക് സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ ഇ. സന്തോഷ്‌കുമാർ, എം. സക്കീർ, കെ. സാബിർ തുടങ്ങിയവർ പങ്കെടുത്തു