s
ദേശീയ സബ്ജൂനിയർ കോഫ് ബോൾ ചാംപ്യൻഷിപ്പിൽ മൂന്നാംസ്ഥാനം നേടിയ കേരള ടീം.

പെരിന്തൽമണ്ണ: ഉത്തർപ്രദേശിലെ ആഗ്രയിൽ സമാപിച്ച 19ാമത് ദേശീയ സബ് ജൂനിയർ കോഫ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ ഗോവയെ തോൽപ്പിച്ചാണ് കേരളം മൂന്നാമതെത്തിയത്.
സ്‌കോർ : 9 7.

മലപ്പുറം ജില്ലയിൽ നിന്നും അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ പി.ആർദ്ര, ആൽഡ്രിൻ ബെന്നി, ജോസഫ് തോമസ്, ഫാത്തിമ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി അന്ന ആന്റണി എന്നിവർ കേരളത്തിനായി കളത്തിലിറങ്ങി. നാലുപേരും പരിയാപുരം മരിയൻ സ്‌പോർട്സ് അക്കാദമി താരങ്ങളാണ്.ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി ആൽഡ്രിൻ ബെന്നി തിരഞ്ഞെടുക്കപ്പെട്ടു.
പരിയാപുരം കട്ടക്കുഴിയിൽ ബെന്നിയുടെയും സുജയുടെയും മകനാണ് ആൽഡ്രിൻ.