card
തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ട ജീവനക്കാർക്കായി പൊന്മള ബി.ആർ.സിയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച തിരിച്ചറിയൽ കാർഡുകൾ ജില്ലാ കളക്ടർ വി.ആർ.വിനോദിന് കൈമാറുന്നു

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർത്ഥികൾ നിർമ്മിച്ച തിരിച്ചറിയൽ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെന്ററിലെ 32 വിദ്യാർത്ഥികൾ ചേർന്ന് 1,000ത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്.
പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്.ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ, ബഡ്സ് സ്‌കൂൾ അദ്ധ്യാപകർ പങ്കെടുത്തു,