d
d

കാളികാവ്:

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി .രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ചോക്കാട് പഞ്ചായത്തിൽ യു ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മാഈൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.ഡി സി സി പ്രസിഡണ്ട് അഡ്വ: വി.എസ് ജോയ് മുഖ്യ പ്രഭാഷണം നടത്തി.പി.ഹംസ കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ ഖാലിദ് മാസ്റ്റർ, കൺവീനർ കെ.സി. കുഞ്ഞിമുഹമ്മദ്, കളത്തിൽ കുഞ്ഞാപ്പു ഹാജി,ജോജി കെ.അലക്സ്, മുപ്രഷറഫുദ്ദീൻ, എ.പി.രാജൻ, എം.എ.ഹമീദ്, എന്നിവർ പ്രസംഗിച്ചു.

യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് ചോക്കാട് പഞ്ചായത്തിൽ നിന്നും മികച്ച ഭൂരിപക്ഷം നൽകുന്നതിനു വേണ്ടി വരും ദിവസങ്ങളിൽ ബൂത്ത്തലം മുതൽ പ്രവർത്തനങ്ങൾ സജീവമാക്കുവാനും തീരുമാനിച്ചു.

പി.ഹംസ കുഞ്ഞാപ്പു ചെയർമാനും മുപ്ര ഷറഫുദ്ദീൻ കൺവീനറായും ബി.കെ.മുജീബ് ട്രഷററായും, തിരഞ്ഞെടുത്തു.

ഈ മാസം 25 നു മുമ്പ് ബൂത്ത്തല കൺവെൻഷനുകളും പൂത്തിയാക്കും.