d
അഖിലേന്ത്യാ മെഡൽ ജേതാക്കളായ കാലിക്കറ്റ് സർവകലാശാലാ സെപക് താക്രോ ടീം

തേഞ്ഞിപ്പലം :ആന്ധ്രാപ്രാദേശിലെ രായലസീമ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തസ്സർവകലാശാല സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് പങ്കെടുത്ത മൂന്ന് വിഭാഗത്തിലും മൂന്ന് മെഡലുകൾ. ക്വാഡ്രന്റ് വിഭാഗത്തിൽ മണിപ്പൂർ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി കാലിക്കറ്റ് വെള്ളി നേടി. പഞ്ചാബി സർവകലാശാലയാണ് ഈ ഇനത്തിൽ ചാമ്പ്യന്മാർ. റെഗു ഇനത്തിൽ നാഗ്പൂർ സർവകലാശാലയെ തോൽപ്പിച്ച് വെങ്കലം കരസ്ഥമാക്കി. ഈ വിഭാഗത്തിൽ പഞ്ചാബി, പട്യല യൂണിവേഴ്സിറ്റികൾക്കാണ് യഥാക്രം സ്വർണവും വെള്ളിയും. ടീം ഇനത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് വെങ്കലും കരസ്ഥമാക്കിയത്. മൂന്നു വിഭാഗത്തിലും മെഡൽ നേട്ടം കൈവരിച്ച രണ്ട് യൂണിവേഴ്സിറ്റികളിൽ ഒന്ന് കാലിക്കറ്റാണ്. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ആദിൽ അമീർ ആണ് ടീമിനെ നയിച്ചത്. ടീമിലെ മറ്റംഗങ്ങൾ: ബേസിൽ കെ. ബാബു, നിതിൻ വി. നായർ, സോഹൻ പ്രകാശ്, പി.എസ്. അതുൽ കൃഷ്ണ, ഷൈൻ ഷാജു, കൗഷിക് ( സെന്റ് തോമസ് കോളേജ് തൃശ്ശൂർ ) യു. അതുൽ കൃഷ്ണ, ദിൽവാസ് (വിക്ടോറിയ കോളേജ് പാലക്കാട്) ഫവാസ്, ജിഷ്ണു, വിധുകാർത്തിക്, നിഖിൽ (എം.ഇ.എസ്. മമ്പാട്). കോച്ച്: എം.കെ. പ്രേം കൃഷ്ണൻ, ടീം മാനേജർ: സി. ജഗന്നാഥൻ (ഗവ. കോളേജ്, ചിറ്റൂർ).