പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഏഴാംപൂര ദിവസമായ ഇന്ന് ഭഗവതിക്ക് ഉത്സവബലി ചടങ്ങ് നടക്കും. രാവിലെ ഏഴിന് അങ്ങാടിപ്പുറം ഉഷ സാംബശിവനും സംഘവും അവതരിപ്പിക്കുന്ന കോലാട്ടവും
7:30ന് ചിരട്ടമണ്ണ ശ്രീപാദം കൈക്കൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും എട്ടിന് തൃപ്പുണ്ണിത്തുറ പൂർണ്ണശ്രീ ഗ്രൂപ്പിന്റെ തിരുവാതിരക്കളിയും നടക്കും. പന്തീരടിപൂജക്ക് ശേഷം 9:30 ന് കൊട്ടിയിറക്കവും പതിവ് ചടങ്ങുകൾക്ക് ശേഷം 12.30 ഭഗവതിക്കുള്ള ഉത്സവബലി ചടങ്ങും നടക്കും. വൈകിട്ട് മൂന്നു മുതൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം എന്നിവയും ഏഴിന് കലാനിലയം ഉദയൻ നമ്പൂതിരിയുടെ തായമ്പകയും 8:30ന് ശിവന്റെ ശ്രീഭൂതബലിയും 8.30ന് കലാമണ്ഡലം പുരുഷോത്തമൻ, വരവൂർ ഹരിദാസ് എന്നിവരുടെ ഡബിൾ കേളിയും അരങ്ങേറും. തുടർന്ന്
9:30ന് കൊട്ടിയിറക്കം. നിബന്ധനകൾക്ക് വിധേയമായുള്ള വെടിക്കെട്ട്. ആറാട്ടുകടവിൽ തൃത്താല ശങ്കരകൃഷ്ണന്റെ തായമ്പക. 11 ന് കൊട്ടിക്കയറ്റവും കിഴക്കെ നടയിൽ കമ്പം കൊളുത്തലും നടക്കും തുടർന്ന് പതിവു ചടങ്ങുകൾ അവിടെ ഏഴാം പൂരത്തിന് സമാപനമാവും.