s
d

യുവാവിന് പരിക്കേറ്റു


വളാഞ്ചേരി: കൊട്ടാരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. വളാഞ്ചേരി സ്വദേശി ബർക്കത്ത് വീട്ടിൽ തസ്ലീഫിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടനെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചു.