
തിരുരങ്ങാടി; അറുപതോളം വരുന്ന അതിഥി തൊഴിലാളികൾക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഇഫ്താർ മീറ്റും റംസാൻ മാസത്തെയും ലഹരിക്കെതിരെയും പഠന ക്ലാസും ഒരുക്കി മാതൃകയായി. നന്നമ്പ്ര പഞ്ചായത്ത് മുൻ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഇ.പി. മുജീബ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് വി.പി.കാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പി.ജി.വിദ്യാർത്ഥി അഷ്‌റഫ് ഫാറൂഖി ആസാം ക്ലാസ് എടുത്തു. കൂട്ടായ്മ സെക്രട്ടറി മുസ്‌തഫ ചെറുമുക്ക് സ്വാഗതവും ഇ.പി. സൈതലവി നന്ദിയും പറഞ്ഞു.