vijayabheri

മലപ്പുറം: വിജയഭേരി-വിജയസ്പർശം പദ്ധതിയുടെ അന്തിമ വിലയിരുത്തൽ യോഗം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ വിജയഭേരി-വിജയസ്പർശം പോസ്റ്റ് ടെസ്റ്റ് പഠന റിപ്പോർട്ട് അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേശ് കുമാർ അദ്ധ്യക്ഷനായി. വിജയസ്പർശം ജില്ലാ കോ-ഓർഡിനേറ്റർ എസ്.ബിന്ദു, ഡയറ്റ് പ്രിൻസിപ്പൽ ഡോ.സലീമുദ്ധീൻ, ഡി.ഇ.ഒമാരായ റുഖിയ, സാബു, വിദ്യാകിരണം കോ-ഓർഡിനേറ്റർ സുരേഷ് കൊളശേരി പങ്കെടുത്തു.