kudineer

കോട്ടയ്ക്കൽ: എടരിക്കോട് ഞാറത്തടം അക്ഷര വായനശാലയുടെ നേതൃത്വത്തിൽ അരീക്കലുള്ള രണ്ട് വായനശാലകളിൽ പറവകൾക്ക് തണ്ണീർത്തടങ്ങൾ ഒരുക്കി. സന്തോഷ് പലക്കോട്, രമേഷ് കുമാർ, ഉണ്ണി ആമപ്പാറയ്ക്കൽ, കെ.വാസു, പ്രമോദ് എന്നീ വായനശാലാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് 5, 24 സെന്ററുകളിൽ തണ്ണീർത്തടങ്ങൾ സജ്ജമാക്കിയത്. അംഗനവാടി ടീച്ചർമാരായ നിഷ, സതീദേവി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികളോട് അവരവരുടെ വീടുകളിൽ പറവൾക്ക് കുടിനീരൊരുക്കാനും നിർദേശം നല്കുകയുണ്ടായി.