dry

പെരിന്തൽമണ്ണ: ജില്ലയിൽ ഡെങ്കിപ്പനി രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് ഡ്രൈ ഡേ ആചരിക്കുന്നതിന് പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു. പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിൽ ഡെപ്യൂട്ടി തഹസിൽദാർ ജൈസന്റ് മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ജില്ലാശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സെന്തിൽകുമാർ 'ഡ്രൈ ഡേ' ബോധവൽക്കരണ ക്ലാസ് നൽകി. ഡെപ്യൂട്ടി തഹസിൽദാർ എം.കെ.സുനിൽകുമാർ സ്വാഗതവും ക്ലർക്ക് ദീപാലക്ഷ്മി നന്ദിയും പറഞ്ഞു.