
ചങ്ങരംകുളം: പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ സ്മരണ ശാശ്വതമായി നിലനിർത്തുന്നതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നതിനും അദ്ദേഹം സേവനമനുഷ്ഠിച്ച മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഹിമാലയ യാത്രികരുടേയും ശിഷ്യൻമാരുടേയും സംയുക്ത യോഗം തീരുമാനിച്ചു.ഭാരതീയ വിദ്യാഭവന്റെ തൃശ്ശൂർ കേന്ദ്ര ഓഫീസ്സിൽ ചേർന്ന യോഗത്തിൽ സി.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.