
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ വിശ്വാസികൾ കൈയ്യിൽ കുരുത്തോലകൾ പിടിച്ച് പ്രദക്ഷിണം നടത്തി ഓശാന തിരുന്നാൾ ആഘോഷിച്ചു. പള്ളി വികാരി ഫാ. അബ്രഹാം സ്രാമ്പിക്കൽ ദിവ്യബലി അർപ്പിച്ചു. കൈക്കാരന്മാരായ തോമസ് ഓടയ്ക്കൽ, ജോൺസൻ കളത്തൂർ, സണ്ണി പാമ്പാടിയിൽ, ഡാന്റിസ് മാണിക്കത്താഴത്ത്, മൗണ്ട് കാർമൽ കോൺവെന്റിലെ മദർസിസ്റ്റർ മേഴ്സിലിൻ, കാറ്റക്കിസം ഹെഡ്മാസ്റ്റർ മനോജ് വാരമ്പിൽ എന്നിവർ നേതൃത്വം നൽകി.