
മലപ്പുറം: സംസ്ഥാന സർക്കാർ ജീവനക്കാരന് 22% ഡി.എ. കുടിശ്ശിക പൂർണ്ണമായും റദ്ദാക്കിക്കൊണ്ട് രണ്ട് ശതമാനം ഡിഎ മാത്രം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് അധ്യാപകരോടുള്ള വഞ്ചനയാണെന്ന് കെ.എസ്.ടി.യു മലപ്പുറം ഉപജില്ലാ കമ്മിറ്റി.പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു സി.എച്ച്.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം.സലീം,വി.ഷാജഹാൻ, കെ.ഫെബിൻ അഹമ്മദ് റാഫി,സി.ജിയാസ് മുഹമ്മദ് , സി.എസ്.ഷംസുദ്ദീൻ, കെ.വി.ഫവാസ്, എം.പി. മുഹമ്മദ് റിയാസ്, ഒ.അബ്ദുസ്സലാം, വി.അബ്ദു റഹൂഫ്, പി.പി.ഷുക്കൂറലി, എ.കെ.ഫസലു റഹ്മാൻ ശഹീദലി എന്നിവർ സംസാരിച്ചു.