orientation

കോട്ടക്കൽ: വംശീയതയും വർഗീയ ചിന്തകളും വർദ്ധിച്ച് വരുന്ന ലോകത്ത് മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാൻ വിശുദ്ധ റംസാൻ വിശ്വാസികൾക്ക് പ്രചോദനമാകണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആലത്തിയൂർ ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച ജില്ലാ ഓറിയന്റേഷൻ മീറ്റ് ആഹ്വാനം ചെയ്തു. ആലത്തിയൂർ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ലജന ത്തുൽ ബുഹൂസുൽ ഇസ്ലാമിയ സംസ്ഥാന പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അദ്ധ്യക്ഷത വഹിച്ചു.