film

പെരിന്തൽമണ്ണ: സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ കൊളത്തൂർ ശിവശങ്കരൻ സ്മാരക എൻഡോവ്‌മെന്റ് വിതരണവും രക്ഷാകർത്തൃ ആദരായണവും ചലച്ചിത്രപ്രദർശനവും നടന്നു. എൻഡോവ്‌മെന്റ് വിതരണോത്ഘാടനം ഡോ.എസ്.രാമദാസ് നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം കെ.എസ്.ഗോപാലകൃഷ്ണനും നിർവ്വഹിച്ചു. കെ.ആർ.രവി അദ്ധ്യക്ഷത വഹിച്ചു. രക്ഷാകർത്തൃ ആദരായണം ഡോ. കെ.എ സീതി രക്ഷിതാവായ എം.എം ലീലക്ക് നൽകി നിർവ്വഹിച്ചു. നാല്പത്തഞ്ച് രക്ഷിതാക്കൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിന്തൽമണ്ണ ബ്രാഞ്ച് വസ്ത്രങ്ങൾ നൽകി.