shilapshala

നിലമ്പൂർ: അമൽ കോളേജ് കൊമേഴ്സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസും എന്റർപ്രണേഴ്സ് ഡവലപ്‌മെന്റ് ക്ലബും സംയുക്തമായി ഗോത്രവർഗകാർക്ക് ശില്പശാലയും സോപ്പ് നിർമാണ പരിശീലനവും സംഘടിപ്പിച്ചു. ഫിനാൻഷ്യൽ കൺസൾട്ടൻസ് സി.പ്രവീൺ ക്ലാസ് നയിച്ചു. ജെ.എസ്.എസ് ട്രെയിനർ മേരി എലിസബത്തിന്റെ നേതൃത്വത്തിൽ സോപ്പ് നിർമാണത്തിൽ പരിശീലനവും നൽകി.
പ്രിൻസിപ്പൽ ഡോ.ടി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ എസ് നിഷ അധ്യക്ഷയായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രൊഫ. പി.കെ. നൂറുദ്ദീൻ,സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ടി.പി റെന, ടി. മിസിരിയ ഷെറിൻ, വി.പി സഫ ഫാത്തിമ എന്നിവർ സംസാരിച്ചു. വിവിധ കോളനികളിൽ നിന്നായി 40 ഓളം ഗോത്രവിഭാഗക്കാർ പങ്കെടുത്തു.