ldf

മലപ്പുറം: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നിട്ടും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത കോൺഗ്രസ് രാജ്യത്തെ മതന്യൂനപക്ഷത്തെ കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയാണ് ആർ.എസ്.എസ്. അവരുടെ അജൻഡകളാണ് ബി.ജെ.പി നടപ്പാക്കുന്നത്. അവർ മുന്നോട്ടു വയ്ക്കുന്ന ആശയം ഹിറ്റ്ലറുടേതും സംഘടനാ രീതി മുസ്സോളിനിയുടേതുമാണ്.

രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മിണ്ടിയില്ല. ദേശീയതലത്തിൽ പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ വിദേശത്തായിരുന്നു. സി.എ.എക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് പല ഇടതു നേതാക്കളും അറസ്റ്റിലായപ്പോഴും കോൺഗ്രസ് നേതാക്കളുടെ ശബ്ദം എവിടെയും കേട്ടില്ല. ലോക്‌സഭയിൽ ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ പ്രതികരിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ സംഘപരിവാർ അവരെ ആക്രമിച്ചു. അവിടെയും ഇടതുപക്ഷം ഓടിയെത്തി.

കെ.ടി.ജലീൽ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രി വി.അബ്ദുറഹ്മാൻ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി.എൻ.വി.ദിനേശ്, അഡ്വ.സെബാസ്റ്റ്യൻ പോൾ, സി.പി.എം നേതാവ് എം.സ്വരാജ്, സമസ്ത കേരള ജംയ്യത്തുൽ ഉലമ നേതാവ് സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പറപ്പൂർ, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 മു​ഖ്യ​മ​ന്ത്രി​യെ പ്ര​ചാ​ര​ണ​ത്തിൽ നി​ന്ന് ​വി​ല​ക്ക​ണ​മെ​ന്ന്

​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​വി​ല​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​പ​രാ​തി.​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മ​ത്തി​നെ​തി​രെ​ ​സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ല​പ്പു​റ​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ ​റാ​ലി​യി​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​പ്ര​സം​ഗ​ത്തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​കെ.​കെ.​സു​രേ​ന്ദ്ര​നാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​നി​ട​യി​ൽ​ ​ഭ​യ​വും​ ​വെ​റു​പ്പും​ ​വ​ള​ർ​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സം​ഗം.​ ​നി​യ​മ​ത്തി​ന്റെ​ ​ബ​ല​ത്തി​ൽ​ ​മു​സ്ലീ​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​മ​ത​വി​കാ​ര​വും​ ​ക​ലാ​പ​വും​ ​ഇ​ള​ക്കി​വി​ടാ​ൻ​ ​ഇ​ത്ത​രം​ ​പ്ര​സം​ഗം​ ​ഇ​ട​യാ​ക്കും.​ ​മാ​തൃ​കാ​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ലം​ഘി​ച്ചാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​തു​ട​ർ​ച്ച​യാ​യി​ ​സം​സാ​രി​ക്കു​ന്ന​തെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.