
എടപ്പാൾ: വട്ടംകുളം കുടുംബശ്രീ സി.ഡി.എസ്, ഐ.സി.ഡി.എസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വനിതകൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടത്തി. വട്ടംകുളം കുടുംബശ്രീ പ്രസിഡന്റ് കെ.കാർത്ത്യായനി ഉദ്ഘാടനം ചെയ്തു. വി.ബി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.ഷീജ, പി.കെ. ശ്രീന, എം.എസ് 'സുബിത, കെ.എ. കവിത, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു. ഫയർഫോഴ്സ് സീനിയർ ഫയർ ഓഫിസർ പി.ഉണ്ണികൃഷ്ണൻ, എ.യൂസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.