
നിലമ്പൂർ: റോട്ടറി ക്ലബ്ബിന്റെ ഇഫ്താർ സംഗമം അകമ്പാടം ഏദൻ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനീ ബിജോഷ് മാനുവൽ മുഖ്യ അതിഥിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്, പി.വി.ആലി മുബാറക്,നിലമ്പൂർ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രഗത്ഭർ, റോട്ടറി കുടുംബാംഗങ്ങൾ,മറ്റു ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബിജോഷ് മാനുവൽ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.അബ്ദുസ്സമദ് സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു.