
നിലമ്പൂർ: രാജ്യങ്ങൾ തമ്മിലുള്ള അകലങ്ങളും അതിരുകളും മാറിയ പുതിയ ആഗോളവൽകൃത കാലത്ത് ഭാഷകളുടെ പങ്ക് വളരെ നിർണായകമാണെന്ന് അക്കാദമി ഓഫ് എക്സലൻസ് ഡയറക്ടർ ഡോ.സാബിർ നവാസ് അഭിപ്രായപ്പെട്ടു. അമൽ കോളേജിൽ അറബിക് വിഭാഗവും ടൂറിസം ആന്റ് ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗവും അക്കാദമി ഓഫ് എക്സലൻസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അറബി ഭാഷാ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗവും അമൽ കോളേജ് മാനേജരുമായ പി.വി അലിമുബാറക് ഉദ്ഘാടനം നിർവ്വഹിച്ചു.