
പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൻസ ഫൊറോന ദേവാലയവും ലൂർദ് മാതാ ദേവാലയവും സംയുക്തമായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നഗരത്തിൽ കുരിശിന്റെ വഴി പ്രദിക്ഷിണം നടത്തി. വി.അൽഫോൻസ ഫൊറോന വികാരി ഫാ.ജിൽസ് കാരിക്കുന്നേൽ പ്രാരംഭ പ്രാർത്ഥന നടത്തി. ലൂർദ് മാതാ തീർത്ഥാടന ദേവാലയ വികാരി ഫാ.സെബാസ്റ്റിയൻ കറുകപ്പറമ്പിൽ സമാപന ആശീർവ്വാദം നൽകി. ലൂർദ് മാതാ തീർത്ഥാടന ദേവാലയ അസി.വികാരി ഫാ.നോബിൻ രാമച്ചൻകുഴിയിൽ, ബെന്നി പുളിക്കൽ, എ.ടി ജോസ്, ഉല്ലാസ് വി.ഏലിയാസ്, ജേക്കബ് ലോറൻസ്, ഷാജു കോഴിയോട്ടിൽ, മോൻസി കുമ്പനായിൽ, ജെയിൻ ആനിക്കൽ, അബി വെള്ളായ്ക്കൽ, ബോണി ഫെയ്സ് കൊക്കപ്പുഴ, ലിനു ശൗര്യാംയാംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.