
വണ്ടൂർ: ലോകക്ഷയരോഗദിനാചരണം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോ.ഉമ്മർ പളളിയാളി ഉദ്ഘാടനം ചെയ്തു. ആശപ്രവർത്തകർ, ഫീൽഡ് ജീവനക്കാർ, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ഹെൽത്ത് സൂപ്പർവൈസർ പി.മുഹമ്മദലി, ഹെൽത്ത് ഇൻസെപക്ടർ ടി.അരുൺ ഘോഷ്,പി.എച്ച് എൻ.എസ് പി.ആർ.ഷീല, പി.എച്ച്.എൻ ഗ്രേസി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.