
വള്ളിക്കുന്ന്:വള്ളിക്കുന്ന് ജംഗ്ഷനിൽ കാറപകടം. കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ
പുലർച്ചെ നാലുമണിക്ക് ആയിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് വരികയായിരുന്ന കാറ് വള്ളിക്കുന്ന് ജംഗ്ഷനിൽ എത്തിയപ്പോൾ പാലത്തിന്റെ പണി നടക്കുന്നത് കാരണം സിഗ്നൽ കാണാതെ നേരെ ഓടിച്ച കാറ് തോടിലൂടെ ചാടി അടുത്തുള്ള പറമ്പിൽ കയറി മറികയാണുണ്ടായത് .കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും കാര്യമായ പരിക്കുകൾ ഒന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയാണ് ഉണ്ടായത്.