
എടക്കര: പളളിപ്പടിയിലെ റോഡ് നിർമാണത്തിൽ വ്യാപകമായി അഴിമതി നടന്നതായി ആരോപണം. പളളിപ്പടി ന്യൂലീഫ് റോഡിന്റെ പൂർണമായും തകർന്ന ഭാഗം ഒഴിവാക്കുകയും നിർദിഷ്ട റോഡിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുളള റോഡ് പണിത് നല്‍കിയെന്നുമാണ് ആരോപണം. 110 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് റോഡ് പണിയേണ്ടത്. എന്നാൽ നൂറ് മീറ്റർ മാത്രമാണ് റോഡ് പണിതത്. പത്ത് മീറ്ററോളം നീളത്തിലാണ് സ്വകാര്യ വ്യക്തിയുടെ റോഡ് പണിതത് . തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തിക്കായി ചിലവഴിച്ചത്.