
പെരിന്തൽമണ്ണ: മർച്ചന്റ്സ് അസോസിയേഷൻ പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ ആയിരത്തോളം നിർദ്ധനരായ കുടുംബങ്ങൾക്ക് റംസാൻ വിഷുകിറ്റുകൾ വിതരണം ചെയ്തു. പെരിന്തൽമണ്ണ വ്യാപാര ഭവനിൽ വെച്ച് നടന്ന കിറ്റ് വിതരണ ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാലിമാർ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി.പി മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലന്റ്, യൂസഫ് രാമപുരം, ലിയാകത്തലിഖാൻ, പി.പി.സൈതലവി, വാര്യർ എസ്.ദാസ്, കെ.പി.ഉമ്മർ, ഷൈജൽ, ഒമർ ഷെരീഫ്, കാജാ മുഹയുദ്ദീൻ, ഫസൽ മലബാർ, ജമീല ഇസുദീൻ എന്നിവർ പ്രസംഗിച്ചു.