
മലപ്പുറം: ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ കളക്ടർ അദ്ധ്യക്ഷനായി. അധികൃതർ നടത്തുന്ന പരിശോധനയിൽ അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ കടുത്ത നിയമനടപടി സ്വീകരിക്കും.
ഗാർഹിക പ്രസവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജില്ലയിലെ ഗാർഹിക പ്രസവങ്ങളുടെ സ്ഥിതി വിവര റിപ്പോർട്ട് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ.പമീലി അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ്, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
കൂടുതൽ ജില്ലയിൽ