
ചങ്ങരംകുളം: വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ പൊതുപ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൻസാർ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കലാമുദ്ധീൻ കെ.ടി.ഉദ്ഘാടനം ചെയ്തു. കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.മുഹമ്മദ് ഉണ്ണി ഹാജി അദ്ധ്യക്ഷം വഹിച്ചു. അസ്സബാഹ് മസ്ജിദ് ഇമാം ഷഫീഖ് നിലമ്പൂർ റംസാനിന്റെ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ, പി.പി.എം.അഷ്റഫ്, ടി.കൃഷ്ണൻ നായർ, അടാട്ടു വാസുദേവൻ, കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ ആശംസകൾ നേർന്നു.