exam

തേഞ്ഞിപ്പലം: സമസ്ത പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്്റ്റർ ചെയ്തത് കൂടുതലും കർണാടക സംസ്ഥാനത്താണ്. 10,127 വിദ്യാർത്ഥികൾ. വിദേശ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാർത്ഥികൾ. ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ 2024 ഏപ്രിൽ 21ന് ഞായറാഴ്ച നടക്കുന്ന ''സേ''പരീക്ഷയിൽ പങ്കെടുക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ മൂന്നിനുള്ളിൽ മദ്രസ ലോഗിൻ ചെയ്ത് കുട്ടികളെ രജിസ്്റ്റർ ചെയ്ത് ഓൺലൈനായി ഫീസടക്കാം.സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും പുനർ മൂല്യനിർണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുകയും അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരെയും, രക്ഷിതാക്കളെയും മദ്രസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.