churcha

ചങ്ങരംകുളം: സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സേതുവിന്റെ ചങ്ങമ്പുഴ പാർക്ക് ചർച്ച ചെയ്തു. സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവ്വഹിച്ചു. മക്കളോടൊപ്പം വിദേശ രാജ്യങ്ങളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ ഗൃഹാതുരതയും ഏകാന്തതയും ഹൃദയഹാരിയായി ചങ്ങമ്പുഴ പാർക്കിൽ സേതു ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് ആമുഖഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കെ.വി.ഇസ്ഹാഖ് മോഡറേറ്ററായി. രജികുമാർ പുലാക്കാട്ട് ,ചന്ദ്രിക രാമനുണ്ണി, സി.എം.ബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.