
എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് കുടുംബശ്രീയും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി വനിതകൾക്കായി പാലിയേറ്റീവ് കെയർ പരിശീലന പരിപാടി 'ഹൃദ്യ' സംഘടിപ്പിച്ചു. വട്ടംകുളം കുടുംബശ്രീ പ്രസിഡന്റ് കെ.കാർത്ത്യായനി ഉദ്ഘാടനം ചെയ്തു. വി.ബി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പരിരക്ഷ പാലിയേറ്റീവ് നഴ്സ് എം.പി.അജിത, സി.ഡി.അനൂപ്, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.ഷീജ, പി.കെ.ശ്രീന, എം.എസ്.സുബിത, കെ.എ. കവിത, ശ്രീഷ്മ ,സതീഷ് അയ്യാപ്പിൽ, കെ.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.