
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗം നടത്തി. ചൊവ്വാഴ്ച ചേർന്ന കാലിക്കറ്റ് സർവകലാശാലാ സെനറ്റ് 11571 ബിരുദങ്ങൾക്ക് അംഗീകാരം നൽകി. ഒമ്പത് ഡിപ്ലോമ, 9813 ഡിഗ്രി, 1723 പി.ജി., അഞ്ച് എം.എഫിൽ., 21 പി.എച്ച്.ഡി. എന്നിവ ഉൾപ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വാർഷിക ബജറ്റ് വോട്ട് ഓൺ അക്കൗണ്ടായാണ് പാസാക്കിയത്. വാർഷിക റിപ്പോർട്ടും സഭയിൽ സമർപ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചർച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂൺ 11ന് തുടരുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു.