ssf

തേഞ്ഞിപ്പലം: റംസാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ് സിൻഡിക്കേറ്റിനു കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ നടന്നു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാമ്പസുകളിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും എസ്.എസ്.എഫ് കാമ്പസ് സിണ്ടിക്കേറ്റിന് കീഴിൽ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. റംസാൻ കാമ്പയിന്റെ ഭാഗമായി കാമ്പസുകളിൽ അഹ്ലൻ റംസാൻ, റംസാൻ റിഫ്ളക്ഷൻസ് തുടങ്ങി വിവിധ പദ്ധതികൾ നടന്നു വരുന്നുണ്ട്. ഉദ്ഘാടന സംഗമത്തിൽ എസ്.എസ് എഫ് ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി, ജില്ലാ കാമ്പസ് സിന്റിക്കേറ്റ് അംഗം മുഹ്സിൻ, എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ പ്രസിഡന്റ് ഹിദായത്തുള്ള അദനി തുടങ്ങിയവർ സംബന്ധിച്ചു.