
മലപ്പുറം: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമാണാനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ തൊഴിൽ സംരക്ഷണ സമരത്തിന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അറന്നൂറോളം എൻജിനിയർമാർ പങ്കെടുത്തു. മലപ്പുറം ടൗൺ ഹാളിനു സമീപത്തു നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.