s

മലപ്പുറം: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ മലപ്പുറം മേഖല കമ്മറ്റി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം മേഖല പ്രസിഡന്റ് കെ എം അലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ ജി രോഷിത് , ജില്ലാ വൈസ് പ്രസിഡന്റ് മുരളി ഐറിസ് , മേഖല സെക്രട്ടറി ഫാറൂഖ് സിഞ്ചു , ട്രഷറർ ആസിഫ് എന്നിവർ സംസാരിച്ചു. മിർഷാദ് സ്വാഗതവും പി.ആർ.ഒ ഫാസിൽ നന്ദിയും പറഞ്ഞു.