
കാളികാവ്. ജീവകാരുണ്യപ്രവർത്തനത്തിനായി വീണ്ടും കൈകോർത്ത് അഞ്ചച്ചവിടി എൻ.എസ്.സി സ്‌നേഹ സാന്ത്വനം ക്ലബ്ബ്. അഞ്ചച്ചവിടി സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമഷിഫഎന്ന കുട്ടിയുടെ നട്ടെല്ല് വളവ് ചികിത്സക്കാണ് എൻ.എസ്.സി കൈകോർത്തത്.
ക്ലബ്ബ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ വച്ച് ജീവകാരുണ്യപ്രവർത്തകൻ നാസർ മാനു സാമ്പത്തിക സഹായം കൈമാറി.
അഞ്ചച്ചവിടി എൻ.എസ്.സി സ്‌നേഹ സാന്ത്വനം ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ 25 ഓളം വരുന്ന ഫുട്‌ബോൾ ഗ്രൗണ്ടുകളിൽ നിന്ന് ബക്കറ്റ് കളക്ഷൻ നടത്തിയും, ജി.എച്ച്.എസ് സ്‌കൂൾ, താലൂക്ക് ഹോസ്പിറ്റൽ,ഫ്രണ്ട്സ് കൂട്ടായ്മ,നാട്ടുകാർ,വിക്ടറി ചാരിറ്റബിൾട്രസ്റ്റ്,വിക്ടറി ക്ലബ്ബ്,എന്നിവരുടെ സഹകരണത്തോടെ 5,56214 രൂപയാണ് സ്വരൂപിച്ചത്. ഫാത്തിമ ഷിഫയുടെ കുടുംബത്തിന് 3,50,000 രൂപയും പ്രദേശത്തെ മറ്റു രണ്ടു കുട്ടികൾക്ക് കൂടി ചികിൽത്സധന സഹായങ്ങൾ നൽകുകയും ചെയ്തു. അഞ്ചച്ചവിടി എൻ.എസ്.സി ക്ലബ്ബ് പ്രസിഡന്റ് എം.ജിംഷാദ്, സെക്രട്ടറി പി.സമീർ, എ.സിദ്ധീഖ്,കെ.ടി.ബാബു, പി.അബ്ദുറഹിമാൻ, മോയിക്കൽ ബാപ്പുട്ടി, പി.വി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.