ldf

വണ്ടൂർ. എൽ.ഡി.എഫ് വണ്ടൂർ നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. നിലമ്പൂർ റോഡിലെ കെ.ടി.കെ പ്ലാസ ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി ബി.മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞടുപ്പ് കമ്മറ്റി കൺവീനർ പി.ടി.ഷറഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ, ജെ.ക്ലീറ്റസ്, പി.തുളസീദാസ് മേനോൻ, കണ്ണിയൻ കരീം, ചന്ദ്രൻ നീലാഞ്ചേരി, അപ്പച്ചൻ തേക്കുംതോട്ടം, വി.അർജുൻ, സി.ജയപ്രകാശ്, അഡ്വ.അനിൽ നിരവിൽ തുടങ്ങിയവർ പങ്കെടുത്തു.