
മലപ്പുറം: ബദ്ർ ദിനത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ബദ്ർ അനുസ്മരണആത്മീയ സംഗമത്തിൽ ആയിരങ്ങൾ. ബദ്ർ മൗലിദ് പാരായണത്തിനും പ്രാർത്ഥനക്കും സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി നേതൃത്വം നൽകി. ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ർ ചരിത്ര പ്രഭാഷണം നടത്തി. ബദ്ർ ബൈത്ത്, അസ്മാഉൽ ബദ്ർ, മൗലിദ് പാരായണം, പ്രാർത്ഥന എന്നിവ നടന്നു. മഅ്ദിൻ കാമ്പസിലൊരുക്കിയ ഇഫ്താർ സംഗമത്തിൽ ആയിരങ്ങൾ സംബന്ധിച്ചു.സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം.മുസ്തഫ കോഡൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, ശൗകത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്കർ സഅദി താനാളൂർ, യൂസുഫ് സഖാഫി സ്വലാത്ത് നഗർ, റിയാസ് സഖാഫി അറവങ്കര എന്നിവർ സംബന്ധിച്ചു.