
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം. കെട്ടിക്കിടക്കുന്ന ആയിരത്തിലധികം ഫയലുകൾ നീങ്ങുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം തുടർന്നതോടെ ചങ്ങരംകുളം സി.ഐ.ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം പൊലീസെത്തി പ്രതിഷേധിച്ച മെമ്പർമാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മാസങ്ങളായി അത്യാവശ്യ ഫയലുകൾ പോലും നീങ്ങുന്നില്ലെന്നും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ പല ദിവസങ്ങളിലും അവധിയിലാണെന്നും യു.ഡി.എഫ് മെമ്പർമാർ പറയുന്നു. 1400 ൽ അധികം അപേക്ഷകൾ കെട്ടി കിടക്കുന്ന അവസ്ഥയാണെന്നും നടപടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നു യു.ഡി.എഫ് മെമ്പർമാർ പറഞ്ഞു.