
കാളികാവ്്: പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോണിംഗ് വാക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാളികാവിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ കൂട്ടായ്മ ഇതിനകം ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നിവക്ക് കൈത്താങ്ങ് നൽകുന്നതോടൊപ്പം പൊതുജനാരോഗ്യ സന്ദേശം നൽകലാണ് കൂട്ടായ്മയുടെ പ്രഥമലക്ഷ്യം. കാളികാവ് ബി.ബി.ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഇരുന്നൂറിലേറെ പേർ പങ്കെടുത്തു. ശറഫു ചോലാസ്, വി.പി. മുജീബ്, പി.ജബ്ബാർ, സിറിൽജോസഫ്, സി.ആബിദ്, എറമ്പത്ത് കരീം, ശിഹാബ് കുട്ടശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.