
വണ്ടൂർ: കെ.എസ്.ടി.എ വണ്ടൂർ ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം കാപ്പിച്ചാലിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം ഇന്നു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകി അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നിസ താക്കോൽ കൈമാറും. വണ്ടൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥിനിക്കായി കാപ്പിൽച്ചാലിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഒൻപതുലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മിച്ചത്. വീട് നിർമ്മിക്കുവാനാവശ്യമായ നാലു സെന്റ് സ്ഥലത്തിന് ആവശ്യമായതുക സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയമായി കണ്ടെത്തുകയായിരുന്നു. ചടങ്ങിൽ മുൻ മന്ത്രി ടി.കെ.ഹംസ ആധാരവും, സി.പി.എം വണ്ടൂർ ഏരിയാസെക്രട്ടറി ബി.മുഹമ്മദ് റസാഖ് ഗൃഹോപകരണങ്ങളും, കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.ഷാഫി ഫർണ്ണിച്ചറുകളും കൈമാറും.