rally

പെരിന്തൽമണ്ണ: എൽ.ഡി.എഫ് പെരിന്തൽമണ്ണ മണ്ഡലം റാലി ഏപ്രിൽ രണ്ടിന് രാവിലെ 10ന് പെരിന്തൽമണ്ണയിൽ നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് മലപ്പുറം ലോകസഭാ സ്ഥാനാർത്ഥി വി.വസീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി നടക്കുന്ന പെരിന്തൽമണ്ണ അസംബ്ളി മണ്ഡലം തിരഞ്ഞെടുപ്പ് റാലിയാണ്. പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ കിംസ് അൽഷിഫാ ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്തെ ഗ്രൗണ്ടിൽ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ എൽ.ഡി.എഫ് സംസ്ഥാന നേതാക്കൾ സംസാരിക്കും.