ff

തിരൂർ: നഗരസഭയിലെ ആറാം വാർഡിലെ പെരുവഴിയമ്പലത്തെ കോളനിയിലേക്കുള്ള മുനിസിപ്പൽ പൈപ്പ് ലൈനിലെ കുടിവെള്ളം നിലച്ചിട്ട് ഒരു വർഷക്കാലമായി. എന്നാൽ മാസത്തിൽ അടയ്ക്കേണ്ട മിനിമം ചാർജ്ജ് തുക കൃത്യമായി വാട്ടർ അതോറിറ്റിയിൽ അടയ്ക്കണം. പൂക്കയിലെ പെരുവഴിയമ്പലത്തെ മിച്ചഭൂമി കോളനിയിലെ 54 കുടുംബങ്ങളിലെ3 0 കുടുംബങ്ങൾ ഒരു വർഷമായി നേരിടുന്ന പ്രശ്നമാണിത്. 22 വർഷം മുമ്പാണ് പെരുവഴിയമ്പലം മിച്ചഭൂമി പ്രദേശത്ത് കുടിവെള്ള പൈപ്പ് ലൈൻ യാഥാർത്ഥ്യമാവുന്നത്. മുപ്പതോളം വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. പ്രദേശത്തെ കിണറുകളിൽ വേനൽകാലത്ത് കുടിവെള്ളം കിട്ടാക്കനി ആയതോടെ കുടിവെള്ള പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കുടുംബങ്ങൾ പൈപ്പ് ലൈൻ സ്ഥാപിച്ചത്. നിലവിൽ വെള്ളം പൈപ്പ് ലൈനിൽ വരുന്നില്ലെങ്കിലും 148 രൂപ മിനിമം ചാർജ് അടയ്ക്കണം. ഒരു വർഷം കൂടുമ്പോഴാണ് ബില്ലടക്കേണ്ടി വരിക.അപ്പോഴേക്കും വലിയ തുക അടയ്ക്കേണ്ടതായി വരുന്നത് സാധാരണക്കാരായ ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും

കേരള മുഖ്യമന്ത്രി നടത്തിയ

നവകേരള സദസിലും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പരിഹാരം ആയിട്ടില്ല.

തിരൂർ കടലുണ്ടി കെ.ആർ.എഫ്.ബി റോഡിലെ നടുവിലങ്ങാടി പെരുവഴിയമ്പലം ഭാഗത്ത് ലീക്ക് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മറുപടി വന്നത്. ശാശ്വത പരിഹാരം അവിടേയും ആയില്ല. തിരൂർ നഗരസഭയ്ക്കും വാട്ടർ അതോറിറ്റിക്കും നിരന്തരം പരാതികൾ വേറെയും നൽകിയിട്ടും പരിഹാരമായില്ലന്നും പ്രദേശവാസികൾ പറയുന്നു.ഇനി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് കോളനി നിവാസികൾ.